
കൊട്ടാരക്കര: കാൻസർ രോഗം ബാധിച്ച നിർദ്ധന രോഗികൾക്ക് സർക്കാർ നൽകിവരുന്ന കാൻസർ പെൻഷൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ജീവനം കാൻസർ സൊസൈറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളിൽ വ്യത്യസ്ഥ രീതിയിലാണ് പെൻഷൻ നൽകുന്നത്. കാൻസർ ചികിത്സ ചിലവേറിയ ഘട്ടത്തിൽ ചികിത്സയ്ക്ക് ശേഷം സർവതും നഷ്ടപ്പെട്ട് പെൻഷൻ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധിപേരുണ്ട്. പെൻഷൻ വിതരണത്തിലെ അപാകത മൂലം പലർക്കും ആശുപത്രിയിൽ തുടർ ചികിത്സയ്ക്കും പോകാൻ കഴിയുന്നില്ല. സാമൂഹ്യ പെൻഷൻ പുതുക്കുന്നതിന് ഇപ്പോൾ കിടപ്പുരോഗികൾക്ക് ഏർപ്പെടുത്തിയ രീതിയിലുള്ള സംവിധാനങ്ങൾ കാൻസർ രോഗികൾക്കും ഏർപ്പെടുത്തണമെന്ന് ജീവനം കാൻസർ സൊസൈറ്റി
സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |