
കൊല്ലം: ശ്രീനാരായണഗുരു ധർമ്മ പ്രചാരണ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുദർശന ഗൂഗിൾ പഠന ക്ലാസ് ശ്രീവാസുദേവാഷ്ടകം ഗുരുദേവ കൃതിയെ ആസ്പദമാക്കി എൻ.അരവിന്ദാക്ഷൻ ഇന്ന് രാത്രി 8ന് ക്ലാസ് നയിക്കും. ധർമ്മ പ്രചാരണ സഭ സംസ്ഥാന പ്രസിഡന്റ് എം.എസ്.മണിലാൽ അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറി പന്മന സുന്ദരേശൻ ഓൺലൈൻ പഠന ക്ലാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.എൻ. ഗുരുദാസ് മുഖ്യപ്രഭാഷണം നടത്തും. പഠന ക്ലാസിൽ പ്രവേശിക്കുന്നതിനുള്ള ലിങ്ക് rxw-hfdq-has. ജില്ലാ സെക്രട്ടറി അഡ്വ. ഹരിലാൽ നന്ദി രേഖപ്പെടുത്തും. സംസ്ഥാന ട്രഷറർ അഡ്വ. എം.പി.സുഗതൻ ചിറ്റുമല സ്വാഗതം ആശംസിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |