
കൊല്ലം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് കൊല്ലം ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ നിന്ന് പെൻഷൻ തുക കൈപ്പറ്റുന്ന മുഴുവൻ സർവീസ് / കുടുംബ പെൻഷൻകാരും ഡിസംബർ 15 അകം 2025 വർഷത്തിലെ പെൻഷൻ മസ്റ്ററിംഗ് നടത്തണമെന്ന് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയുള്ള സമയത്ത് കൊല്ലം പബ്ലിക് ലൈബ്രറിക്ക് സമീപം പവർഹൗസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിൽ നേരിട്ട് ഹാജരായോ / ഓൺലൈൻ മാർഗങ്ങൾ മുഖേനെയോ മസ്റ്ററിംഗ് നടത്താവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |