
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല സമീപനങ്ങൾക്ക് ബദലായി തൊഴിലാളികൾക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് ശക്തി പകരുന്ന തീരുമാനം തിരഞ്ഞെടുപ്പിൽ തൊഴിലാളികൾ സ്വീകരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ.ഹരികൃഷ്ണൻ പറഞ്ഞു.ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ (ബി.ടി.ഇ.എഫ്) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ജോയിന്റ് സെക്രട്ടറി ദിലീപ് എസ്.എൽ,ജില്ലാ പ്രസിഡന്റ് എസ്.സജീവ്കുമാർ,ജില്ല സെക്രട്ടറി നിഷാന്ത് എൻ,ബി.ടി.ഇ.എഫ് ജില്ലാ പ്രസിഡന്റ് വി.അനന്തകൃഷ്ണൻ,സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റിട്ടയറീസ് ഫോറം ജനറൽ സെക്രട്ടറി പി.വി. ജോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |