
കൊല്ലം: തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ നടപ്പാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ ആസ്ഥാനമായ ചിന്നക്കടയിൽ നടന്ന യോഗത്തിൽ ലേബർ കോഡിന്റെ ഉത്തരവ് കത്തിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രകടനത്തിന് ശേഷമുള്ള യോഗം സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ അഭിവാദ്യം അർപ്പിച്ചു.
എ.ഐ.ടി.യു.സി നേതാവ് അഡ്വ.ജി.ലാലു അദ്ധ്യക്ഷനായി. ടി.യു.സി നേതാവ് സുരേഷ്, കൊല്ലം കോർപ്പറേഷൻ താമരക്കുളം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |