കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ച് ആസ്റ്റർ മെഡ്സിറ്റിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പി.എം.ആർ) ഡിപ്പാർട്ട്‌മെന്റ്. സിനിമാ താരം അപർണ ദാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഭിന്നശേഷിക്കാർ അവതരിപ്പിച്ച 'സിംഫണി ഒഫ് എബിലിറ്റീസ്' സംഗീത പ്രകടനവും നടന്നു.
ആസ്റ്റർ മെഡ്സിറ്റി സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഒഫ് മെഡിക്കൽ സർവീസസ് ഡോ. ദിലീപ് പണിക്കർ, പി.എം.ആർ ഡയറക്ടർ ഒഫ് മെഡിക്കൽ അഫയേഴ്സ് ഡോ. ടി.ആർ. ജോൺ, പി.എം.ആർ ലീഡ് കൺസൾട്ടന്റ് ഡോ.കെ.എം. മാത്യു, നെഫ്രോളജി ആൻഡ് യൂറോളജി വിഭാഗം ലീഡ് കൺസൾട്ടന്റ് ഡോ.വി. നാരായണൻ ഉണ്ണി, കേരള ക്ലസ്റ്റർ സർവീസ് എക്സലൻസ് മേധാവി ടി.ജി. അനിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |