
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ് മാനന്തടത്ത് കോളേജ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. പുത്തൻകുരിശ് മോനപ്പള്ളി കുട്ടശ്ശേരിയിൽ വീട്ടിൽ കെ.സി. പൗലോസ് (62) ആണ് മരിച്ചത്.
കടയിരുപ്പിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് പോവുകയായിരുന്ന ബസും എതിർദിശയിൽ വന്ന കാറും തമ്മിൽ ഇന്നലെ വൈകിട്ട് 5ന് കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കുടുങ്ങിയ പൗലോസിനെ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇ
ഭാര്യ: കുമാരി. മക്കൾ: ജാക്സൺ, ജസ്റ്റിൻ. മരുമകൾ: മന്ന.
പൗലോസ് കളമശേരി പോളിടെക്നിക്കിലെ സിവിൽ വിഭാഗം വകുപ്പ് മേധാവിയായിരുന്നു. ലെൻസ് ഫെഡ് പട്ടിമറ്റം യൂണിറ്റ് പ്രസിഡന്റാണ്. സംസ്കാരം പിന്നീട്. പട്ടിമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ.കെ. ശ്യാംജി, വി.പി. ഗഫൂർ, വി.ജി. വിജിത്ത്കുമാർ, എസ്. വിഷ്ണു, യൂജിൻ ജൂഡ്, ഷബീർ, ടോമി പോൾ എന്നിവരും നാട്ടുകാരും ചേർന്നാണ് ഡ്രൈവറെ പുറത്തെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |