പത്തനംതിട്ട : മുപ്പത്തഞ്ച് വർഷം ഒരേ സ്കൂളിൽ ജോലിചെയ്ത അദ്ധ്യാപകർ ഇടത് വലത് മുന്നണി സ്ഥാനാർത്ഥികൾ. എൻ.ഡി.എ സ്ഥാനാർത്ഥി ഇവരുടെ ശിഷ്യനും. ഇലന്തൂർ പഞ്ചായത്തിലെ ഇടപ്പരിയാരം ആറാം വാർഡിലാണ് മത്സരം. ഇടപ്പരിയാരം എസ്.എൻ. ഡി .പി സ്കൂളിൽ ഒരേ ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന പി കെ പ്രസന്നൻ എൽ.ഡി.എഫിലും കെ ജി റെജി യു.ഡി.എഫിലും മത്സരിക്കുന്നു. രണ്ടുപേരും പഠിപ്പിച്ച കെ എസ് ഗിരീഷാണ് എൻ.ഡി.എയിൽ. .മൂന്നുപേരും നാട്ടുകാർക്ക് പ്രിയപ്പെട്ടവർ. . കെ.ജി റജിയും പി.കെ പ്രസന്നനും അയൽവാസികളുമാണ്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് വാർഡാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |