
മുഹമ്മ : വോട്ടിംഗ് മെഷീനിൽ പേരിന് നേരെയുള്ള ബട്ടൺ പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് ഉപേക്ഷിച്ച മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ ഒന്നാംനമ്പർ ബൂത്തിലെ റീപോളിംഗ് ഇന്നലെ നടന്നു. 71.66ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 1077 വോട്ടർമാരിൽ 368പുരുഷൻമാരും 404 സ്ത്രീകളും ഉൾപ്പെടെ 772പേർ വോട്ട് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർത്ഥിയായ ശൈലജ എസ്.പൂഞ്ഞിലിയുടെ പേരിന് നേരെയുള്ള ബട്ടണാണ് ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാതിരുന്നത്.
ഇന്നലെ രാവിലെ മന്ദഗതിയിലാണ് വോട്ടെടുപ്പ് തുടങ്ങിയതെങ്കിലും പിന്നീട് പോളിംഗ് വർദ്ധിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നവാസ് നൈന ക്യൂവിൽ നിന്നവരോട് വോട്ട് അഭ്യർത്ഥിച്ചത് ബഹളത്തിനിടയാക്കി. പൊലീസ് തടഞ്ഞിനെത്തുടർന്ന് നവാസ് ബഹളമുണ്ടാക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി നിയന്ത്രണം ഏറ്റെടുത്തു നിലയുറപ്പിച്ചു. ആവശ്യമില്ലാതെ സ്കൂൾ കോമ്പൗണ്ടിൽ നിന്നവരെ വെളിയിലിറക്കി. വൈകിട്ട് 6 ഓടെ തന്നെ പോളിംഗ് അവസാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |