ബി.ഡി.ജെ.എസും രംഗത്ത്
ചേർത്തല: വോട്ടെടുപ്പു കഴിഞ്ഞതോടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ പേരിൽ ബി.ജെ.പിയിൽ തർക്കം. പ്രവർത്തനങ്ങളിലെ പാളിച്ചകളും പോരായ്മകളും കാട്ടി ഒരു വിഭാഗം സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾക്കു പരാതി നൽകി. മണ്ഡലത്തിലെ പ്രധാന ഭാരവാഹികളും മുൻനിര നേതാക്കളുമടക്കം വിയോജിപ്പുയർത്തി രംഗത്ത് വന്നതായാണ് വിവരം. എൻ.ഡി.എ ഘടക കക്ഷിയായ ബി.ഡി.ജെ.എസും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.
ചേർത്തല നഗരസഭയിലും വയലാർ,കടക്കരപ്പള്ളി,പട്ടണക്കാട് പഞ്ചായത്തുകളിലുമായി 17 വാർഡുകളിലും വയലാറിലെ രണ്ടു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ലായിരുന്നു. എ ക്ലാസ് പഞ്ചായത്തായ കടക്കരപ്പള്ളിയിൽ മൂന്നു വാർഡുകളിൽ സ്ഥാനാർത്ഥികളില്ലാതിരുന്നപ്പോൾ പട്ടണക്കാട്ട് ഏഴുവാർഡിലാണ് സ്ഥാനാർത്ഥിയില്ലാതെ വന്നത്. സ്ഥാനാർത്ഥികളെ നിർത്താത്തതിൽ ബി.ജെ.പി-കോൺഗ്രസ് ഡീൽ ആരോപിച്ച് എൽ.ഡി.എഫ് നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനായി ഒരു വർഷമായി മുന്നൊരുക്കം നടത്തിയിട്ട് പോലും നല്ല വോരോട്ടമുള്ളയിടങ്ങളിൽ സ്ഥാനാർത്ഥികളില്ലാതെ വന്നത് വലിയ നാണക്കേടായെന്നും പരാതികളിൽ പറയുന്നുണ്ട്.
കുടുംബയോഗങ്ങൾ പേരിലൊതുങ്ങുകയും കോർണർ യോഗങ്ങളൊന്നും നടക്കാതെ വരികയും ചെയ്തെന്നും പരാതിയിലുണ്ട്.
സീറ്റുവിഭജനത്തിൽ അതൃത്പ്തി ഉയർത്തി ആദ്യഘട്ടത്തിൽ തന്നെ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് രംഗത്തുവന്നിരുന്നു. പറഞ്ഞ സീറ്റുകൾ ബി.ഡി.ജെ.എസിന് നൽകിയില്ലെന്നു മാത്രമല്ല പറഞ്ഞുറപ്പിച്ച സീറ്റുകളിൽ ബി.ജെ.പി അവകാശവാദമുയർത്തിയതോടെ പിന്മാറേണ്ടിയും വന്നിരുന്നു. മത്സരിച്ച സീറ്റുകളിൽ കാലുവാരലുണ്ടായതായും ബി.ഡി.ജെ.എസ് പരാതി ഉയർത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |