
കൊല്ലം: ചിന്നക്കട മുതൽ ഇടമൺ വരെയുള്ള ദേശീയപാത 744 വികസിപ്പിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. വലിയ ഗതാഗത കുരുക്കുള്ള ചിന്നക്കട-ഇടമൺ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് മാറ്റാൻ നിലവിലെ റോഡ് പര്യാപ്തമല്ല. ദേശീയപാതയും അനുബന്ധ പ്രദേശങ്ങളും ജനസാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. പുതിയ ഗ്രീൻഫീൽഡ് ഹൈവേ ദീർഘദൂര യാത്രക്കാർക്ക് പ്രയോജനപ്രദമാണ്. എന്നാൽ പഴയ ദേശീയപാത നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർക്ക് അതിന് പകരമായി ദേശീയപാത 744നെ കാണാൻ കഴിയില്ല. പഴയ ദേശീയപാത വികസനത്തിനുള്ള സമഗ്ര നിർദ്ദേശം കേന്ദ്രസർക്കാർ അംഗീകരിച്ചതാണ്. വികസന പദ്ധതി വ്യക്തമാക്കാത്ത കാരണങ്ങളാൽ നിറുത്തിവച്ചിരിക്കുകയാണ്. എത്രയും വേഗം വികസന പദ്ധതി ഏറ്റെടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |