
കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജിലെ ട്രെയിനിംഗ് ആൻഡ് പ്ളേസ്മെന്റ് സെല്ലുമായി ചേർന്ന് പോളിടെക്നിക് ഡിപ്ലോമാ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കായി 15ന് രാവിലെ 9ന് റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തമിഴ്നാട്ടിലെ ഹോസൂരിലുള്ള ടാറ്റ ഇലക്ട്രോണിക്സ് പ്ളാന്റിൽ പ്ളേസ്മെന്റ് ലഭിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ, ഇൻസ്ട്രമെന്റേഷൻ ട്രേഡുകളിൽ ഡിപ്ലോമാ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട ലിങ്ക് https://docs.google.com/forms/d/e/1FAIpQLSf_2YDU4chWSzOq5hdrZ5QzNDAR1PdXH6UUTJjoHuYrdZbGpQ/viewform?usp=publish-editor. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14ന് വൈകിട്ട് 4. ഫോൺ: 9746853667.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |