അമ്പലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരാനിരിക്കെ ആകാംക്ഷയിലാണ് സ്ഥാനാർത്ഥികളും നാട്ടുകാരും. അമ്പലപ്പുഴ ഗവ.എച്ച്.എസ്.എസിലാണ് നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുക. തപാൽ വോട്ടുകൾ ആദ്യം എണ്ണും. പഞ്ചായത്തിന്റെ ഫലങ്ങളും ബ്ലോക്ക് പഞ്ചായത്തിന്റെ ലീഡും രാവിലെ ഒമ്പതു മണിയോടെ അറിയാനാകും. എൽ.ഡി.എഫ് ഭരിക്കുന്ന പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകൾ തിരിച്ചു പിടിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. ബ്ലോക്ക് പഞ്ചായത്തിലും കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നു. എന്നാൽ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഉൾപ്പടെ വൻ ഭൂരിപക്ഷത്തിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ ജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |