
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിനെ കണ്ട പാലക്കാട് നഗരസഭയിലെ നിയുക്ത കൗൺസിലർമാരെ ചൊല്ലി കോൺഗ്രസിൽ അതൃപ്തി. നഗരസഭയിലെ രണ്ട് നിയുക്ത കൗൺസിലർമാരാണ് കഴിഞ്ഞദിവസം എം.എൽ.എ ഓഫീസിൽ എത്തി രാഹുലിനെ കണ്ടത്. പാർട്ടി വിലക്ക് ലംഘിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എം.എൽ.എയെന്ന നിലയിൽ രാഹുനെ കണ്ടതിൽ എന്താണ് തെറ്റെന്ന് നിയുക്ത കൗൺസിലർമാരായ പ്രശോഭ്, വിപിൻ എന്നിവർ ചോദിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റത്തിന് പിന്നാലെ പോസ്റ്റുമായി പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നിരുന്നു. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വച്ചാലും അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ നിന്നുൾപ്പെടെ പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാൻ എത്തിയത് വലിയ ചർച്ചയായിരുന്നു. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കുന്നത്തൂർമേട് ബൂത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിലെത്തി വോട്ടുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |