
ടെന്നീസ് കോർട്ടിൽ നിന്ന് പരിക്ക് കാരണം വിട്ടുനിന്ന ഫ്രഞ്ച് ടെന്നീസ് താരത്തിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ടെന്നീസ് കോർട്ടിലല്ല ഒൺലി ഫാൻസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഫ്രഞ്ച് ടെന്നീസ് താരം ഓഷ്യ ൻ ഡോഡിൻ ശ്രദ്ധേയയാകുന്നത്.
29കാരിയായ താരം 2024 അവസാനത്തോടെയാണ് ചെവിയുടെ ഉൾഭാഗത്തുണ്ടായ അസുഖം കാരണം കരിയറിൽ ഒരു ഇടവേള എടുക്കേണ്ടി വന്നത്. പരിക്ക് ഗുരുതരമായതിനാൽ സിംഗിൾസ് റാങ്കിംഗ് 744ലേക്ക് താഴ്ന്നു. പ്രധാന ടൂർണമെന്റുകൾ പലതും ഒഴിവാക്കേണ്ടി വന്നു. മാസങ്ങളോളമാണ് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. ഈ ഇടവേള ഫലപ്രദമായി ഉപയോഗിക്കാനാണ് ഡോഡിൻ തീരുമാനിച്ചത്. താൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു അവർ. കരിയറിന്റെ മദ്ധ്യത്തിൽ സ്തനവളർച്ചയ്ക്കുള്ള ശസ്ത്രക്രിയക്ക് വിധേയയാകുകയായിരുന്നു ഡോഡിൻ. ആറുമാസം ഇടവേളയുള്ളതിനാൽ എന്തുകൊണ്ട് തനിക്ക് ആഗ്രഹമുള്ള കാര്യം ചെയ്തു കൂടാ എന്ന് ചിന്തിച്ചു. 40 വയസുള്ളപ്പോൾ ഇപ്പോൾ അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. ഡോഡിന്റെ തീരുമാനത്തെ പ്രശംസിക്കുന്നവരും വിമർശിക്കുന്നവരും ഉണ്ട്.
ഇപ്പോഴിതാ മൂന്നുമാസത്തിന് ശേഷം ഓഷ്യൻ ഡോഡിൻ ഓൺലി ഫാൻസിൽ ചേർന്ന് മറ്റൊരു സുപ്രധാന ചുവടുവയ്പ് നടത്തിയിരിക്കുകയാണ്. ആരാധകർക്കായി എക്സ്ക്ലൂസീവ് കണ്ടന്റുകൾ പങ്കിടുന്ന സബ്ലസ്ക്രിപ്ഷൻ അധിഷ്ഠിത ഡിജിറ്റൽ പ്ലാറ്റഫോമാണ് ഒൺലിഫാൻസ്. ഫിറ്റ്നസ്, ജീവിതശൈലി, സ്പോർട്സ് ഉള്ളടക്കം എന്നിവയും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |