
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയുടെ ബിരുദദാന ചടങ്ങിൽ 900 പുതിയ ചാർട്ടേഡ് അക്കൗണ്ടന്റുമാർ അംഗത്വം ഏറ്റുവാങ്ങി. കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖരൻ ചടങ്ങിൽ മുഖ്യാതിഥിയായി. ഇന്ത്യയുടെ ഭാവിവികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വലിയ സംഭാവനകളാണ് ചാർട്ടേർഡ് അക്കൗണ്ടന്റുമാർ നൽകുന്നതെന്നും ബാലഗോപാൽ ചന്ദ്രശേഖരൻ പറഞ്ഞു. ബിസിനസ് ധാർമ്മികത, നിയമാനുസരണം പ്രവർത്തിക്കൽ, കരാറുകൾ പാലിക്കൽ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ പ്രധാന പങ്കുവഹിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐ.സി.എ.ഐ കേന്ദ്ര കൗൺസിൽ അംഗം ബാബു എബ്രഹാം കള്ളിവയലിൽ, എസ്.ഐ.ആർ.സി സെക്രട്ടറി ദീപ വർഗീസ്, ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയർമാൻ എ.എസ്. ആനന്ദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |