
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിലെ കലാസൃഷ്ടികൾ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ള പ്രമുഖർ സന്ദർശിച്ചു. സിംഗപ്പൂരിലെ കനേഡിയൻ ഹൈക്കമ്മിഷണർ പോൾ തോപ്പിൽ, കർണാടകയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണറും ദക്ഷിണേഷ്യൻ ഇൻവെസ്റ്റ്‌മെന്റ് ഡെപ്യൂട്ടി ട്രേഡ് കമ്മിഷണറുമായ ചന്ദ്രു അയ്യർ എന്നിവർ ബിനാലെയിലെത്തി. വർത്തമാനകാല വെല്ലുവിളികൾ മനുഷ്യരിലുണ്ടാക്കുന്ന ആഘാതങ്ങളെയും ബിനാലെ ചിത്രീകരിക്കുന്നുണ്ടെന്ന് പോൾ തോപ്പിൽ പറഞ്ഞു. സംവിധായകൻ ടി.കെ. രാജീവ് കുമാർ, കൊച്ചി സബ് കളക്ടർ ഗ്രന്ഥെ സായ് കൃഷ്ണ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ഫെബി വർഗീസ്, ക്യൂറേറ്ററും ഡിസൈനറുമായ രാജീവ് സേത്തി, സാഹിത്യ നിരൂപകൻ പ്രൊഫ. പി. പവിത്രൻ തുടങ്ങിയവരും ബിനാലെ കാണാനെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |