
കൊച്ചി: അന്താരാഷ്ട്ര ഗവേഷണ സ്ഥാപനമായ ജെ.ബി.ഐയുടെയും ജെ.ബി.ഐ അമൃത സെന്റർ ഫോർ എവിഡൻസ് സിന്തസിസ് ആൻഡ് ഇംപ്ലിമെന്റേഷന്റെയും ആഭിമുഖ്യത്തിൽ ഉച്ചകോടി സംഘടിപ്പിച്ചു. വൈദ്യശാസ്ത്രമേഖലകളിലെ വിദഗ്ദ്ധർ, ഡോക്ടർമാർ, ഗവേഷകർ എന്നിവരുൾപ്പടെ 220 പേർ പങ്കെടുത്തു. അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി പ്രൊഫസറും മേധാവിയുമായ ഡോ. കെ.എൻ. കൃഷ്ണ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെ.ബി.ഐ അമൃത സെന്റർ ഡയറക്ടർ ചന്ദ്രശേഖർ ജെ., ജെ.ബി.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോ ജോർദാൻ എന്നിവർ പങ്കെടുത്തു. രോഗീപരിചരണവും ചികിത്സയും കൂടുതൽ മെച്ചപ്പെടുത്താൻ ഗവേഷണങ്ങൾ നടത്തുന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ജെ.ബി.ഐ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |