
കൊച്ചി: സെൻട്രൽ സ്‌കൂൾ കായികമേളയിൽ കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനവും കൂടുതൽ അവസരങ്ങളും ലഭ്യമാക്കുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദു റഹിമാൻ പറഞ്ഞു. കേന്ദ്ര സിലബസ് കുട്ടികളെ കായികമേഖലയുടെ വളർച്ചയിൽ പങ്കാളികളാക്കുമെന്ന് മന്ത്രി പറഞ്ഞു.
അഞ്ചാമത് സെൻട്രൽ സ്‌കൂൾ കായികമേളയിലെ കിരീടങ്ങൾ സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളാണ് വിജയികൾക്ക് നൽകുന്നത്. കായികമേഖലയിൽ മുഖ്യധാരയിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട കുട്ടികളെ ഒപ്പം ചേർക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ സെൻട്രൽ സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്. സ്കൂൾ തലത്തിലേ സ്പോർട്സിന് കേരളം പ്രാധാന്യം നൽകുന്നുണ്ട്. എൽ.പി മുതൽ 10 വരെ ക്ളാസുകളിൽ സ്‌പോർട്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. സെൻട്രൽ സ്കൂളുകളും വിദ്യാർത്ഥികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവർക്ക് കായികമേഖലയിൽ അർഹമായ പ്രാധാന്യം ലഭ്യമാക്കും. എട്ടുലക്ഷത്തോളം കുട്ടികളാണ് കേരളത്തിൽ കേന്ദ്ര സിലബസിൽ പഠിക്കുന്നത്. ഇവരുടെ കായികപ്രതിഭ തെളിയിക്കാൻ അവസരം ഒരുക്കുകയാണ് സെൻട്രൽ സ്കൂൾ കായികമേളയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |