
പത്തനംതിട്ട : പന്തളം, കോന്നി, റാന്നി, ഇലന്തൂർ, കോയിപ്രം ബ്ലോക്കു പഞ്ചായത്തുകളിലെ ആറുക്ലസ്റ്ററുകളിലും അടൂർ, തിരുവല്ല, പത്തനംതിട്ട മുനിസിപ്പാലിറ്റികളിലും യുവശക്തി പദ്ധതി യൂത്ത് കോ ഓർഡിനേറ്ററെ ഓണറേറിയം വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18നും 35നും മദ്ധ്യേ പ്രായമുള്ള പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. ജനുവരി അഞ്ചിനുള്ളിൽ അപേക്ഷ യുവജന ക്ഷേമബോർഡ് ജില്ലാ ഓഫീസിൽ നൽകണം. കേരള യുവജന ക്ഷേമബോർഡ്, ജില്ലായുവജന കേന്ദ്രം, പുത്തൻപാലത്ത് ബിൽഡിംഗ്, കളക്‌ട്രേറ്റിനു സമീപം, പത്തനംതിട്ട 689645. ഫോൺ.0468 2231938, 9496260067. ptaksywb@gmail.com.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |