കൊല്ലം: ജില്ലയിൽ ഉത്സവങ്ങളോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നത് നാട്ടാന പരിപാലന നിയമപ്രകാരമാകണമെന്ന് എ.ഡി.എം ജി. നിർമൽ കുമാർ പറഞ്ഞു. എഴുന്നള്ളത്തിന് ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉറപ്പാക്കണം. 30 കിലോമീറ്ററിൽകൂടുതൽ നടത്താൻ പാടില്ല. വിശ്രമം നൽകി ശരീരം തണുപ്പിക്കണം. രാവിലെ ആറ് മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ എട്ട് വരെയും എഴുന്നള്ളിക്കാം. 15 എണ്ണത്തിലധികമെങ്കിൽ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രത്യേക അനുമതി വേണം. ആനയുടെ അടുത്ത് പോപ്പറുകൾ, പടക്കം, കുതിര തുടങ്ങിയവ പാടില്ല. പാപ്പാന്മാർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. അഞ്ചിൽ കൂടുതൽ ആനകളുണ്ടെങ്കിൽ കുറഞ്ഞത് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് വേണം. റിഫ്‌ളക്ടർ ഘടിപ്പിക്കണം. ഒരു ആനയ്ക്ക് മൂന്നു പാപ്പാന്മാർ നിർബന്ധം. ഇടച്ചങ്ങല ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |