കൊല്ലം: അദ്ധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെയും ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി.ഡി.ഇ ഓഫീസിന് മുന്നിൽ കുറ്റവിചാരണ സദസ് നടത്തി. സംസ്ഥാന സെക്രട്ടറി പി.എസ്.മനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ. ഹാരിസ്, സി. സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ബിനോയ് കൽപകം, സി.പി. ബിജുമോൻ, ബി.റോയി, എം.പി. ശ്രീകുമാർ, ഡി.കെ. സാബു, വരുൺലാൽ, അജയകുമാർ, കൃഷ്ണകുമാർ, സുജാത, പ്രമോദ്, ഉണ്ണി ഇലവിനാൽ, ബിജു തങ്കച്ചൻ, സുബീഷ് ജോർജ്ജ്, ബിനു, സുരേഷ് യേശുദാസ്, അസ്ലം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |