കൊട്ടിയം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് വേറിട്ട ഭാവം പകർന്ന് കൊട്ടിയത്ത് (മസിൽ ഫാക്ടറി) ജിമ്മന്മാരുടെ സംഗമം ശ്രദ്ധേയമായി. നിത്യേനയുള്ള വ്യായാമ മുറകൾക്കപ്പുറം സൗഹൃദവും കലയും കരുത്തും മാറ്റുരച്ച ആഘോഷം പങ്കെടുത്തവർക്ക് പുത്തൻ അനുഭവമായി.
വിവിധ തൊഴിൽ മേഖലകളിൽ ഉള്ളവർ ഒത്തുചേരുന്ന ഫിറ്റ്നസ് സെന്ററിൽ നടന്ന ആഘോഷപരിപാടികളിൽ ആവേശകരമായ മത്സരങ്ങളാണ് അരങ്ങേറിയത്. ഡംബൽ ഹോൾഡ്, ആം റെസ്‌ലിംഗ് മത്സരങ്ങൾ, വേഗവും ചടുലതയും നിറഞ്ഞ കിക്ക് ബോക്സിംഗ്, സുംബ ഡാൻസ് പ്രകടനങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി. ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ദുൽ വാഹിദ്, ഷിബു, ജയരാജ്, ശാന്തി പുല്ലിച്ചിറ, വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വ്യായാമത്തോടൊപ്പം മാനസിക ഉല്ലാസവും സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |