പത്തനാപുരം:കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കുട്ടികൾക്ക് നേരെയുളള അതിക്രമങ്ങൾ തടയാനും പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതികൾ യാഥാത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പിറവന്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ബാലസംഘം കുട്ടികൾ നിവേദനം നൽകി. പഞ്ചായത്തിൽ കുട്ടികൾക്ക് കളിസ്ഥലം, കുട്ടികളുടെ പാർക്ക്, ജിം, ലൈബ്രറി, മിനി തിയേറ്റർ, കളിവീട് തുടങ്ങിയവ സ്ഥാപിച്ച് നൽകണമെന്നും കുട്ടികൾ ഒപ്പിട്ട നിവേദനത്തിൽ പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നജീബ് ഖാൻ, പഞ്ചായത്ത് അസി.സെക്രട്ടറി ജി.സന്തോഷ് കുമാർ എന്നിവർക്കാണ് നിവേദനം നൽകിയത്.ബാലസംഘം പത്തനാപുരം ഏരിയ കമ്മിറ്റി പ്രസിഡന്റ് ആർ. വിഷ്ണു,പിറവന്തൂർ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ശ്രീഹരി, ജില്ല ജോയിന്റ് സെക്രട്ടറി കറവൂർ എൽ.വർഗീസ്, വില്ലേജ് കൺവീനർ മഞ്ജു പ്രിൻസ്, നക്ഷത്ര,നിവേദിത്, അക്കാഡമിക് കൺവീനർ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിലെത്തി കുട്ടികൾ നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |