
തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച, തോറ്റവരും ജയിച്ചവരുമായ എല്ലാ സ്ഥാനാർത്ഥികളും 12ന് മുമ്പ് ചെലവ് കണക്ക് സമർപ്പിക്കണമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു.പത്രിക സമർപ്പിച്ചത് മുതൽ വോട്ടെണ്ണൽ വരെയുള്ള ദിവസങ്ങളിലെ ചെലവ് കണക്കാണ് നൽകേണ്ടത്. നിശ്ചിതഫോറത്തിൽ കണക്കും കൂടെ വൗച്ചറുകളും ബില്ലുകളും സമർപ്പിക്കണം.കണക്ക് നൽകാത്തവർക്ക് അംഗമായി തുടരുന്നതിനും ഭാവിയിൽ മത്സരിക്കുന്നതിനും വിലക്കുണ്ടാകും.https://www.sec.kerala.gov.in/login ലിങ്കിൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷനിൽ ലോഗിൻ ചെയ്ത് കണക്ക് സമർപ്പിക്കാം.
സംസ്ഥാനത്തെ1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |