SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

2,17,288 തീർത്ഥാടകർ ശബരിമല ദർശനം നടത്തി

Increase Font Size Decrease Font Size Print Page
mala

പത്തനംതി​ട്ട : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ 2,17,288 തീർത്ഥാടകർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്. 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിംഗി​ലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി. വിർച്വൽ ക്യൂവിലൂടെ 26,870; സ്പോട്ട് ബുക്കിംഗ്: 7,318, പുൽമേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേർ ശബരിമലയിൽ ദർശനം നടത്തി.

ശബരിമല സന്ദർശിച്ച് ബാലാവകാശ കമ്മി​ഷൻ

സംസ്ഥാന ബാലാവകാശ കമ്മി​ഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മി​ഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ, അംഗങ്ങളായ ബി.മോഹൻകുമാർ, കെ കെ ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്. ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എ ഡി ജി ജി പി എസ്.ശ്രീജിത്ത് ദേവസ്വം ബോർഡ് അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ശ്രീനിവാസ് എന്നിവരുമായി കമ്മി​ഷൻ കൂടിക്കാഴ്ച നടത്തി.

സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മി​ഷൻ തൃപ്തി അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മി​ഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ ഹിയറിംഗ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്നും കമ്മി​ഷൻ വ്യക്തമാക്കി.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY