മലപ്പുറം : സീനിയർ ചേംബർ മലപ്പുറം റിജ്യണിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം നഗരസഭ വൈസ് ചെയർപേഴ്സൺ ജിതേഷിന് സ്വീകരണവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. സീനിയർ ചേംബർ പ്രസിഡന്റ് അനിൽ പത്മനാഭ അദ്ധ്യക്ഷത വഹിച്ചു. ചേംബർ സ്ഥാപക പ്രസിഡന്റ് ഡോ. എം.സി. പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു. ചേംബർ ട്രഷറർ നൗഷാദ് മാമ്പ്ര സ്വാഗതം പറഞ്ഞു. ഭാരവാഹികളായ പി. ബാബു, ഷൈല ബീഗം, ലീന ബാബു, സീന സുനിൽ, ഷിബു സിഗ്‌നേച്ചർ എന്നിവർ സംസാരിച്ചു. പ്രശസ്ത പാട്ടുകാരൻ സുനിൽ കൂട്ടിലങ്ങാടിയുടെ സംഗീതാലാപനവും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |