തിരൂരങ്ങാടി : തിരൂരങ്ങാടിയിൽ മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് മൂസ്സ പരന്നേക്കാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹനീഫ അലിസത്ത്, കെ.ഷീബ, കൊണ്ടോട്ടി താലൂക്ക് പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം.വി. സ്വരാജ്- പ്രസിഡന്റ്, കെ.പി.അഷ്റഫലി- ജനറൽ സെക്രട്ടറി, ടി.ഫൈസൽ- വൈസ് പ്രസിഡന്റ്, മുഹമ്മദ് ഇസ്ഹാഖ് -ജോ. സെക്രട്ടറി, സുബീഷ് -ട്രഷറർ. ഒ.അബ്ദുൽസമദ് -ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |