
മുടപുരം: വർഷങ്ങളായി തരിശുകിടക്കുന്ന ചേമ്പുംമൂല നെൽപ്പാടത്തേക്ക് വെള്ളമെത്തിച്ചാൽ വീണ്ടും കൃഷിചെയ്യാൻ തയാറാണെന്ന് കർഷകർ. അഴൂർ പഞ്ചായത്തിലെ 5 ഹെക്ടർ വിസ്തൃതിയുള്ള ചേമ്പുംമൂല നെൽപ്പാടത്തിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം ഉയർന്നിട്ട് വർഷങ്ങളായി. രണ്ടുവർഷം മുമ്പ് കർഷകരുടെ നിരന്തര ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തി പാടത്തിന് നടുവിലൂടെ അരികുതോട് നിർമ്മാണം ആരംഭിച്ചെങ്കിലും അത് പാതിവഴിയിൽ നിന്നു. തുടർന്നാണ് കർഷകർ നെൽകൃഷി ഉപേക്ഷിച്ചത്. ഇപ്പോൾ പാടം തരിശുകിടക്കുകയാണ്.
പാടത്തിന്റെ വിസ്തൃതി.............. 5 ഹെക്ടർ
നിലവിൽ തരിശ് നിലം
നെൽപ്പാടത്തിന് അരികിലൂടെ കടന്നുപോകുന്ന മുക്കോണി തോട്ടിൽ നിന്ന് വെള്ളം കയറ്റുവാനും ഇറക്കുവാനും ഉപകരിക്കുന്നതാണ് പാടത്തിന് നടുവിലൂടെയുള്ള അരികുതോട്. ഇപ്രകാരം ജലസേചനസൗകര്യം ഒരുക്കിയാലേ കൃഷി ചെയ്യാൻ കഴിയൂ. അങ്ങനെ ജലസേചന സൗകര്യം ഒരുക്കുമ്പോൾ നെൽപ്പാടം പൂർണമായും 5 ഹെക്ടറിൽ ഒരു വർഷം രണ്ടുതവണ കൃഷിയിറക്കാം. പതിറ്റാണ്ടുകൾക്കു മുമ്പ് 50 ഹെക്ടറിലധികം നെൽപ്പാടത്ത് കൃഷിയിറക്കിയിരുന്ന അഴൂർ പഞ്ചായത്തിൽ ഇത്തവണ കൃഷിയിറക്കിയിട്ടില്ല. പല പാടശേഖരങ്ങളും നികത്തി കരക്കൃഷി ചെയ്യുന്നുണ്ട്.
ആവശ്യങ്ങൾ ഏറെ
തണ്ണീർകോണം പാടത്താണ് കൃഷിയിറക്കാൻ കഴിയുന്നത്. അവിടെയും കായലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നതിനാൽ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് പഞ്ചായത്തിൽ നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ പുതിയ ഭരണസമിതി പദ്ധതികൾ തയാറാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |