
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി. വി. ആനന്ദ ബോസിന് 75-ാം ജന്മദിനത്തിൽ ആശംസാപ്രവാഹം. വിവിധ മേഖലകളിൽ നിന്നുള്ള ഏറെ പ്രമുഖർ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.രാഷ്ട്രപതി ദ്രൗപദി മുർമു, ടെലിഫോൺ വഴി ഡോ.സി.വി ആനന്ദ ബോസിന് ജന്മദിനാശംസ നേർന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ടെലിഫോണിലൂടെ ജന്മദിനാശംസകൾ അറിയിക്കുകയും അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തോടും ഭരണഘടനയോടുമുള്ള പശ്ചിമബംഗാൾ ഗവർണറുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്ത്യയ്‌ക്ക് വലിയ സമ്പത്താണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്‌ട്രപതിയ്‌ക്കും പ്രധാനമന്ത്രിയ്‌ക്കും പുറമേ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ,സാംസ്‌കാരിക-സാമൂഹിക മേഖലയിലെ വിശിഷ്‌ട വ്യക്തിത്വങ്ങൾ എന്നിവർ ഡോ സി.വി ആനന്ദബോസിന് ഹൃദയപൂർവ്വം ജന്മദിനാശംസകൾ അറിയിച്ചു. രാജ്യത്തിന്റെ പൈതൃകമഹിമയും ഭരണഘടനാമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറാൻ ഈ ആശംസകളും അഭിനന്ദനങ്ങളും തനിക്ക് പ്രചോദനമേകുമെന്ന് ജന്മദിനാശംസകൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഡോ. സി.വി ആനന്ദബോസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |