തൃശൂർ: പ്രധാന വേദിയായ ഒന്നാം വേദിയിൽ സൂര്യകാന്തി വിടർന്ന് നിൽക്കുമ്പോൾ രണ്ടാം വേദി പാരിജാതമാകും. നീലക്കുറിഞ്ഞിയും പവിഴമല്ലിയും ആമ്പൽപ്പൂവും നന്ത്യാർവട്ടവും പനിനീർപ്പൂവുമെല്ലാം കലോത്സവ വേദികളിൽ നിറയും. മുൻകാലങ്ങളിൽ സാഹിത്യ നായകൻമാരുടെയും നദികളുടെ പേരുകളാൽ അറിയപ്പെട്ടിരുന്ന സ്‌കൂൾ കലോത്സവം വേദികളാണ് ഇത്തവണ പൂക്കളാൽ അറിയപ്പെടുന്നത്. വിവിധ മേഖലകളിലെ വ്യക്തികളുടെ പേരുകൾ നൽകിയാൽ വേദികളുടെ പ്രാധാന്യം കുറഞ്ഞാൽ അത് വിവാദങ്ങൾ ഇടയാക്കുമെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പ്രോഗ്രാം കമ്മിറ്റിയുടെ ഈ തീരുമാനം.
പൂക്കളെ കുറിച്ചുള്ള ഗാനങ്ങളും
ഓരോ വേദികളിലും പൂക്കളുടെ പേരുകൾക്ക് അനുസരിച്ച് മലയാളത്തിൽ ഇറങ്ങിയ ഗാനങ്ങൾ ഇടവേളകളിൽ സദസിന് കേൾപ്പിക്കാനും സംവിധാനം ഒരുക്കും. വേദിക്കരിൽ ഓരോ പൂക്കളുടെയും ശാസ്ത്രീയ നാമങ്ങളടക്കമുള്ള ചെറു വിവരണവും ഉണ്ടാകും.
വേദികളുടെ പേരുകൾ
ഒന്ന് എക്‌സിബിഷൻ ഗ്രൗണ്ട് സൂര്യകാന്തി
രണ്ട് തേക്കിൻക്കാട് മൈതാനം( സി.എം.എസ്) പാരിജാതം
മൂന്ന് : തേക്കിൻക്കാട് മൈതാനം (ബാനർജി ക്ലബ്ബ്) നീലക്കുറിഞ്ഞി
നാല് : ടൗൺഹാൾ പവിഴമല്ലി
അഞ്ച് : വിവേകോദയം ബോയ്‌സ് ശംഖുപുഷ്പം
ആറ് : കേരള ബാങ്ക് ഹാൾ ചെമ്പകം
ഏഴ് : സാഹിത്യ അക്കാഡമി ഓപ്പൺ സ്റ്റേജ് മന്ദാരം
എട്ട് : സാഹിത്യ അക്കാഡമി ഹാൾ കനാകാബരം
ഒമ്പത് : സെന്റ് സി.ജി.എച്ച്.എസ് ഗുരുമോഹർ
പത്ത് ; എം.ടി.എച്ച്.എസ്.എസ് ചേലക്കോട്ടുകര ചെമ്പരത്തി
പതിനൊന്ന് ; കാൽഡിയൻ സിറിയൻ കർണികാരം
പന്ത്രണ്ട് : സേക്രട്ട് ഹാർട്ട് നിത്യകല്യാണി
പതിമൂന്ന് : ജവഹർ ബാലഭവൻ പനിനീർപ്പൂ
പതിനാല് : ഹോളി ഫാമിലി നന്ത്യാർവട്ടം
പതിനഞ്ച് : ഹോളിഫാമിലി ഡാലിയ
പതിനാറ് : സി.എം.എസ് ഓപ്പൺ സ്റ്റേജ് വാടാമല്ലി
പതിനേഴ് : സി.എം.എസ് എച്ച്.എസ്.എസ് മുല്ലപ്പൂവ്
പതിനെട്ട് : ഗവ.മോഡൽ ബോയ്‌സ് ആമ്പൽപൂവ്
പത്തൊമ്പത് : ഗവ.മോഡൽ എച്ച്.എസ്.എസ് തുമ്പപൂവ്
ഇരുപത് : സെന്റ് ക്ലയേഴ്‌സ് കണ്ണാന്തളി
ഇരുപത്തി ഒന്ന് : സെന്റ് തോമസ് കോളേജ് പിച്ചകപൂ
ഇരുപത്തി രണ്ട് : സെന്റ് തോമസ് എച്ച്.എസ്.എസ് ജമന്തി
ഇരുപത്തി മൂന്ന് : സെന്റ് തോമസ് എച്ച്.എസ്.എസ് തെച്ചിപ്പൂ
ഇരുപത്തി നാല് : സെന്റ് തോമസ് എച്ച്.എസ്.എസ് താഴമ്പൂ
ഇരുപത്തി അഞ്ച് : ഐ.എം.വിജയൻ സ്‌പോഴ്‌സ് കോംപ്ലക്‌സ് ചെണ്ടുമല്ലി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |