
ആനക്കര: കുമരനല്ലൂർ ഫുട്ബാൾ ട്രെയിനിംഗ് സെന്ററിന്റെ (കെ.എഫ്.ടി.സി) മൂന്നാമത് ബാച്ചിന്റെ ഉദ്ഘാടനവും ജേഴ്സി പ്രകാശനവും കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ നിർവഹിച്ചു. കപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജീവ് അദ്ധ്യക്ഷനായി. കുമരനെല്ലൂർ ഹയർസെക്കൻഡറി സ്കൂളിന്റെയും പ്രദേശത്തെ വിവിധ ക്ലബ്ബുകളുടെയും മേൽനോട്ടത്തിൽ നടക്കുന്ന ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. കപ്പൂർ പഞ്ചായത്ത് അംഗങ്ങളായ എം.വി.അലി, നൂറുൽ അമീൻ, കെ.എഫ്.ടി.സി പ്രസിഡന്റ് കെ.മുസ്തഫ, അച്യുതൻകുട്ടി, എൻ.വി.യഹ്യ, എം.അർജുൻ, പി ടി അശ്റഫ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
