കരുനാഗപ്പള്ളി : ടൗൺ ക്ലബ്ബും സി.എസ്. സുബ്രഹ്മണ്യൻപോറ്റി ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ത്വക്ക് രോഗനിർണയ ക്യാമ്പ് നാളെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത ത്വക്ക് രോഗ വിദഗ്ദ്ധൻ ഡോ: വി.ഹാരിഷിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യും. രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പ് 2ന് സമാപിക്കും. വിശദ വിവരങ്ങൾക്ക് ടൗൺ ക്ലബ്ബിന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് അഡ്വ. എൻ. രാജൻപിള്ള, സെക്രട്ടറി പ്രൊഫ. അരുൺകുമാർ, വൈസ് പ്രസിഡന്റ് എം.ടി. ഹരികുമാർ, എൻ.എസ്. അജയകുമാർ, ബി. ജയചന്ദ്രൻ, എൻ. അജികുമാർ, കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |