കൊല്ലം: അവധി ദിവസം കഴിഞ്ഞ് കൂടുതൽ യാത്രക്കാരെ ലഭിക്കുന്ന തിങ്കളാഴ്ചകളിൽ ജീവനക്കാർക്ക് വൻ ടാർഗറ്റ് നൽകി കെ.എസ്.ആർ.ടി.സി. അത്യാവശ്യ കാര്യങ്ങൾക്കു പോലും ഈ ദിവസം അവധി അനുവദിക്കാത്തതിൽ പ്രതിഷേധം കനക്കുകയാണ്.
പുതിയ ബസുകളും ഷെഡ്യൂളുകളുമില്ലാതെയാണ് മാനേജ്മെന്റ് നടത്തുന്ന ഈ വളയമില്ലാ ചാട്ടം!
എല്ലാ ഡിപ്പോകൾക്കും പ്രത്യേക ടാർഗറ്റുണ്ട്. സാധാരണ ദിവസങ്ങളിലേതിനെക്കാൾ വൻതുക അധികം കണ്ടെത്താൻ ആവശ്യമായത്ര ബസുകളും ജീവനക്കാരുമില്ല. അവധി ചോദിക്കുന്നവർക്ക് ഭീഷണിയാണ് ഫലം. നടപടി ഭയന്ന് ജീവനക്കാർ പരമാവധി വരുമാനം സംഘടിപ്പിക്കുമ്പോൾ തൊട്ടടുത്ത ആഴ്ചയിൽ ടാർഗറ്റ് ഉയർത്തി ഇവരെ വീണ്ടും പ്രതിസന്ധിയിലാക്കും.
കണ്ടക്ടർ, ഡ്രൈവർ ക്ഷാമം
വിരമിക്കുന്നതിന് ആനുപാതികമായി പുതിയ നിയമനം നടക്കാത്തതിനാൽ ജില്ലയിലെ എല്ലാ ഡിപ്പോകളിലും കണ്ടക്ടർ, ഡ്രൈവർ ക്ഷാമമുണ്ട്. നേരത്തെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായപ്പോൾ നിയമിച്ച ബദലി ജീവനക്കാരിൽ ഒരു വിഭാഗം ജോലി ഉപേക്ഷിച്ചു. ജില്ലയിൽ ഏകദേശം 50 വീതം ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും കുറവുണ്ട്.
..........................................
നേരത്തെ നിയമിച്ച ഒരു വിഭാഗം ബദലി ജീവനക്കാർ ജോലി ഉപേക്ഷിച്ചു. സ്ഥിരം ജീവനക്കാർ വിരമിക്കുന്ന ഒഴിവുകളിലും നിയമനം നടക്കുന്നില്ല. നിലവിലുള്ള ജീവനക്കാരെ സമ്മർദ്ദത്തിലാക്കാതെ കൂടുതൽ ബസുകൾ വാങ്ങുന്നതിനൊപ്പം കൂടുതൽ ജീവനക്കാരെയും നിയമിക്കണം
കെ.എസ്.ആർ.ടി.സി ജീവനക്കാരൻ
...................................
ജില്ലയിലെ ഡിപ്പോകളുടെ ടാർഗറ്റ് ലക്ഷത്തിൽ (വരുന്ന തിങ്കളാഴ്ചത്തേത്)
കൊല്ലം: 20. 21 കൊട്ടാരക്കര: 29. 43 പത്തനാപുരം: 11. 13 കരുനാഗപ്പള്ളി: 11. 43 ചാത്തന്നൂർ: 7. 75 കുളത്തൂപ്പുഴ: 6. 37 ആര്യങ്കാവ്: 2. 01 ചടയമംഗലം: 7. 50 പുനലൂർ: 12. 81
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |