
കൊച്ചി: ജനതാദൾ (എസ്) കേരള ഘടകം സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ജനുവരി 10ന് 2.30ന് ടി.എം. വർഗീസ് കോട്ടയത്തിന്റെ അദ്ധ്യക്ഷതയിൽ ചേരും. എറണാകുളം ഇടപ്പള്ളി വി.വി. ടവർ ഹാളിൽ ചേരുന്ന യോഗത്തിൽ കർണ്ണാടക, തമിഴ്നാട് മേഖലയിലുള്ള ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ജനതാദൾ (എസ്) നിലവിൽ എൻ.ഡി.എ മുന്നണിയിലായതിനാൽ എച്ച്.ഡി. ദേവഗൗഡയോടൊപ്പം നിൽക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നേതാക്കളുടെ പ്രത്യേക യോഗമാണ് 10ന് നടക്കുന്നത്. 16ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കൺവെൻഷനിൽ സംസ്ഥാന നേതാക്കളെ പ്രഖ്യാപിക്കുമെന്നും കൺവീനർ എൻ.എസ്. കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |