കുറ്റ്യാടി: നവീകരണം പൂർത്തിയാക്കിയ കെ.ഇ.ടി സ്കൂൾ റോഡിന്റെ ഉദ്ഘാടനം കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് നിർവഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി നഫീസ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോരങ്ങോട്ടു മൊയ്തു, പി.സി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീറ ഫൈസൽ, സബീന മോഹൻ, എൻ.പി ജെസി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.എസ് സുരേഷ്ബാബു. ടി.കെ. ജമാൽ പി.പി. ആലിക്കുട്ടി, കിണറ്റും കണ്ടി അമ്മത്, ഹാഷിം നമ്പാട്ടിൽ, റിയാസ് ടി.കെ. ഹമീദ് കിണറ്റും കണ്ടി, മജീദ് തെരുവത്ത്, അനീഷ് വായയിൽ, സുമയ്യ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |