കോഴിക്കോട്: കേരള ഇക്കണോമിക്ക് ഫോറം (കെ.ഇ.എഫ്) കാലിഫ് ലൈഫ് സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 7,8 തീയതികളിലായി നടക്കും. ബീച്ച് ആസ്പിന്‍ കോര്‍ട്ടി യാര്‍ഡില്‍ നടക്കുന്ന പരിപാടി 1000 യുവ സംരഭകര്‍ ചേര്‍ന്ന് 7ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. യംഗ് കേരള എക്‌സ്‌പോ, ഫണ്‍ ആന്‍ഡ് ആക്ടിവിറ്റി സോണ്‍, നെറ്റ്വര്‍ക്കിംങ് സോണ്‍, പോഡ്കാസ്റ്റ് സ്റ്റുഡിയോ, സ്റ്റാർട്ടപ്പ് ക്ലീനിക്ക് തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളാകും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.അംജദ് വഫ, സി.എസ് സഹല്‍, സി.എ അജ്മല്‍ മുഹാജിര്‍, ശഫീഖ് ശമീം, അമല്‍ സയാന്‍ എന്നിവര്‍ പങ്കെടുത്തു. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: www.keralastartupfest.com, 9072344431
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |