
കണ്ണൂർ: സർക്കാരിന്റെ പദ്ധതിയായ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് പയ്യന്നൂരിൽ നെസ്റ്റ് കോളജിൽ ആരംഭിക്കാൻ സർക്കാർ അംഗീകാരം ലഭിച്ചതായി കോളജ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ ആദ്യ ഇൻഡസ്ട്രിയൽ കാംപസ് പാർക്കാണിത്. കരിവെള്ളൂർ പഞ്ചായത്തിൽ കൂക്കാനം പ്രദേശത്ത് 60 ഏക്കർ സ്ഥലമാണ് ഇൻഡസ്ട്രിയൽ പാർക്ക് നിർമാണത്തിനായി മാറ്റിവച്ചിട്ടുള്ളത്. സേവന വിതരണ നിർമാണ ഉൽപ്പാദന മേഖലകളിലും ഐ.ടി-എ.ഐ ഇലകട്രിക്കൽ-ഇലക്ട്രിക്സ്, ഫുഡ് മേഖലകളിലും താൽപര്യമുള്ള നൂതന സംരംഭകർക്ക് ഇവിടെ സംരംഭം ആരംഭിക്കാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.വാർത്താസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പാൾ ഡോ.ജോസ് ലെറ്റ്മാത്യു, പ്രൊഫ.പ്രിയങ്ക, എ.പി.എ റഹീം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |