
കൊച്ചി: എറണാകുളം ശ്രീമുത്തപ്പൻ സേവാ സമിതിയുടെ നേതൃത്വത്തിൽ കടവന്ത്ര വിദ്യാനഗറിലെ ശ്രീ മുത്തപ്പൻ മഹോത്സവം ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് മലയിറക്കൽ ചടങ്ങോടെ ആരംഭിച്ച ഉത്സവത്തിന്റെ ഭാഗമായി വൈകിട്ട് ശ്രീ മുത്തപ്പൻ വെള്ളാട്ടം, സന്ധ്യാവേല, മുത്തപ്പ ദർശനം, കളിപ്പാട്ട് എന്നിവ നടന്നു. ഇന്ന് പുലർച്ചെ 6ന് ശ്രീമുത്തപ്പൻ തിരുവപ്പന, വെള്ളാട്ടം, പള്ളിവേട്ട. 6.45ന് മുത്തപ്പദർശനം. വൈകിട്ട് അഞ്ചരയ്ക്ക് തിരുമുടി ഇറക്കലോടെ ഉത്സവം സമാപിക്കും. കണ്ണൂരിൽ നിന്നുള്ള ശശീന്ദ്രൻ പെരുവണ്ണാന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് ചടങ്ങുകൾ നിർവഹിക്കുന്നത്. 18 വർഷമായി ശ്രീമുത്തപ്പൻ മഹോത്സവം മുടങ്ങാതെ നടന്നുവരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |