
തൃശൂർ: സി. അച്യുത മേനോൻ പഠനഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ കോസ്റ്റ്‌ഫോർഡ് 'പ്രാദേശിക ഭരണവും ഉൾച്ചേർന്ന വികസനവും' ഏകദിന സെമിനാർ സംഘടിപ്പിക്കും. അയ്യന്തോളിലുള്ള കോസ്റ്റ്‌ഫോർഡ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ 9.30ന് കെ. രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും. അച്യുതമേനോൻ പഠനഗവേഷണ കേന്ദ്രം ചെയർമാൻ ഡോ. വി. രാമൻകുട്ടി അദ്ധ്യക്ഷനാവും. സെമിനാറിൽ ഡോ. തോമസ് ഐസക്, മുൻമന്ത്രി സി. രവീന്ദ്രനാഥ്, എസ്.എം. വിജയനന്ദ്, ശാരദാ മുരളീധരൻ, ഡോ. കെ.എൻ. ഹരിലാൽ, ഡോ. ജിജു പി. അലക്, മിനി സുകുമാരൻ, ജോയ് ഇളമൺ എന്നിവർ പങ്കെടുക്കും. ജില്ലയിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. എം.എൻ. സുധാകരൻ, സി. ചന്ദ്രബാബു, മാത്യു ആൻഡ്രൂസ് തുടങ്ങിയവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |