
പന്തളം : ഹരിത കർമ്മ സേന ( സി ഐ ടി യു) പത്തനംതിട്ട ജില്ലാ സമ്മേളനം 11 ന് പന്തളം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കും . രാവിലെ 9ന് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു . രൂപികരണ യോഗം സി പി എം പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു . ഹരിത കർമ്മ സേന പന്തളം ഏരിയ കമ്മിറ്റി പ്രസിഡന്റ് ജി സുധ അദ്ധ്യക്ഷയായിരുന്നു .
ഹരിത കർമ്മ സേന (സി ഐ ടി യു) പത്തനംതിട്ട ജില്ലാ സെക്രട്ടറി മനു ഭായ് മോഹൻ , പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി പ്രമോദ് കണ്ണങ്കര , സി ഐ ടി യു പന്തളം ഏരിയാ സെക്രട്ടറി വി പി രാജേശ്വരൻ നായർ, പന്തളം നഗരസഭാ ചെയർപേഴ്‌സൺ എം ആർ കൃഷ്ണകുമാരി, പന്തളം നഗരസഭ കൗൺസിലർമാരായ കെ മോഹൻദാസ്, ദീപാകുമാരി ഷിബിന ബഷീർ,സി ഐ ടി യു നേതാക്കളായ എം രാജൻ, പി കെ ശാന്തപ്പൻ, കെ എച്ച് ഷിജു, എം ഷീനാസ് , അമ്പിളി മധു, ജാസ്മിൻ, പ്രസന്നകുമാരി , പന്തളം ശ്രീനി എന്നിവർ സംസാരിച്ചു. 51 അംഗ കമ്മിറ്റിയെ തിരഞെടുത്തു . വി പി രാജേശ്വരൻ നായർ, എം ആർ കൃഷ്ണകുമാരി, കെ മോഹൻദാസ്,പി കെ ശാന്തപ്പൻ ( രക്ഷാധികാരിമാർ). ആർ ജ്യോതികുമാർ,(ചെയർമാൻ ) .കെ എച്ച് ഷിജു, പന്തളം ശ്രീനി(വൈസ് ചെയർമാന്മാർ). പ്രമോദ് കണ്ണങ്കര (ജനറൽ കൺവീനർ ). എം രാജൻ, ദീപാകുമാരി ഷിബിന ബഷീർ
ജോയിൻ കൺവീനറന്മാർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |