ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കണമെന്നും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ബി.കെ.എം.യു - കെ.എസ്.കെ.ടി.യു സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ആറിന് പ്രതിഷേധ ദിനം ആചരിക്കും. രാവിലെ 10ന് ആലപ്പുഴ പാസ്പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറയും.
രാവിലെ 9.30ന് ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന് മുൻവശത്ത് നിന്ന് പ്രകടനം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |