
കുട്ടനാട് : ജനകീയ ശാസ്ത്രപ്രസ്ഥാനമായ ബ്രേക്ക് ത്രൂ സയൻസ് സൊസൈറ്റി ആലപ്പുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ രാമങ്കരി മണലാടി ലക്ഷംവീട് കോളനിയിൽ വാനനിരീക്ഷണവും കുട്ടികൾക്കായി ശാസ്ത്രപഠന ക്ലാസും നടത്തി. വാർഡ് മെമ്പ പി.ടി.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല ചാപ്റ്റർ പ്രസിഡന്റ് വി. ശിവൻകുട്ടി സയൻസ് ക്ലാസ് നയിച്ചു. ജില്ലാകമ്മിറ്റിയംഗം എം.മുരളി വാനനിരീക്ഷണത്തിന് നേതൃത്വം നല്കി. വ്യാഴഗ്രഹത്തേയും അതിന്റെ ഏതാനും ഉപഗ്രഹങ്ങളേയും ദൂരദർശിനിയിലൂടെ കാണാൻ കഴിഞ്ഞത് പ്രദേശവാസികളായ യുവാക്കളിലും വിദ്യാർത്ഥികളിലും കൗതുകം ഉണർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |