കൊല്ലം: ടെറ്റിന്റെ പേരിൽ പുതുവർഷത്തിൽ കേരള സർക്കാർ പുറത്തിറക്കിയ അദ്ധ്യാപകരുടെ പ്രൊമോഷൻ സംബന്ധിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്.ശ്രീഹരി എന്നിവർ ആവശ്യപ്പെട്ടു.
കോടതി ഉത്തരവിന്റെ മറവിൽ അദ്ധ്യാപകരുടെ പ്രൊമോഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന ഉത്തരവാണ് 2026ലെ ഒന്നാം നമ്പർ ഉത്തരവായി സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് അദ്ധ്യാപകരെ ദ്രോഹിക്കുന്ന നടപടിയാണിത്. സൂപ്രീം കോടതി തന്നെ രണ്ട് വർഷത്തെ ഇളവ് അനുവദിച്ചപ്പോൾ സമയം നൽകാതെ അദ്ധ്യാപകർക്ക് മേൽ കരിനിയമം അടിച്ചേൽപ്പിക്കുകയാണ്. ഇതിനെതിരെ കെ.പി.എസ്.ടി.എ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |