
പാണ്ടനാട്: പാണ്ടനാട് വെസ്റ്റ് പമ്പാ റെസിഡന്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു.പാണ്ടനാട് വെസ്റ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഡോ. നൈനാൻ കെ. ജോർജ് ക്രിസ്മസ്–നവവത്സര സന്ദേശം നൽകി. റെസിഡന്റ്‌സ് ഫോറം പ്രസിഡന്റ് എ. ആർ. മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു.പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീവർഗീസ് പി. ജി., ഗ്രാമപഞ്ചായത്ത് അംഗം ശുഭ രാജേഷ്, മുരളീധരൻ സി. എം., ടി. എസ്. വർഗീസ്, അനിൽകുമാർ കെ. ആർ. എന്നിവർ പ്രസംഗിച്ചു കരോൾ ഗാനങ്ങൾ, കരോക്കേ ഗാനമേള, കേക്ക് വിതരണം എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |