
പേരയം: പേരയം ഗ്രാമപഞ്ചായത്ത് കുതിരമുനമ്പ് ഒന്നാം വാർഡിലെ മുട്ടം -പരിച്ചേരി -കൊടുവിള പള്ളി -ശിങ്കാര പള്ളി - റോഡ് കടവ്-പള്ളിമുക്കം തീരദേശ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തദ്ദേശഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിന്റെ സാങ്കേതികാനുമതി ലഭിച്ചതായി വാർഡ് അംഗം അഡ്വ. അനീഷ് പടപ്പക്കര അറിയിച്ചു. 3.5 കോടി രൂപ ചെലവഴിച്ചാണ് തീരദേശ റോഡ് നിർമ്മിക്കുന്നത്. കുണ്ടറ എം.എൽ.എ പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് റോഡ് നിർമ്മാണത്തിന് തുക അനുവദിച്ചത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലയളവിൽ തീരദേശത്ത് ജനകീയ പങ്കാളിത്തത്തോടെ നാലു മീറ്റർ വീതിയിൽ പുതിയതായി റോഡ് നിർമ്മിച്ചിരുന്നു. ഈ റോഡിന്റെ നിർമ്മാണത്തിനാണ് സാങ്കേതികാനുമതി ലഭിച്ചത്. ഉടൻ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്ന് അനീഷ് പടപ്പക്കര അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |