
കൊല്ലം: ഫിഷർമെൻ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ 7ന് തിരുമുല്ലവാരം സമ്മർ ഇൻ ബത്‌ലഹേമിൽ കടൽ കോൺക്ളേവ് സംഘടിപ്പിക്കും. സെന്റർ ഫോർ സോഷ്യൽ ഇന്നവേഷൻ ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ്, സൗത്ത് ഇന്ത്യൻ ഫെഡറേഷൻ ഒഫ് ഫിഷർമെൻ സൊസൈറ്റീസ് എന്നിവയുമായി സഹകരിച്ചാണ് കോൺക്ളേവ് നടത്തുന്നത്. 7ന് രാവിലെ 9ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരി അദ്ധ്യക്ഷനാകും. ഡോ. ദിവ്യ.എസ്.അയ്യർ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 3.45ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. രൂപത മുൻ അദ്ധ്യക്ഷൻ ഡോ.സ്റ്റാൻലി റോമൻ അദ്ധ്യക്ഷനാകും. പത്രസമ്മേളനത്തിൽ എഫ്.സി.ഡി.പി ചെയർപേഴ്സൺ ആഗ്നസ് ജോൺ, മിൽട്ടൺ സ്റ്റീഫൻ, എ.ജെ.ഡിക്രൂസ്, കാൻപൽ പയസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |