ചാത്തന്നൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് (കെ.എസ്.ഇ.എസ്.എൽ) ചാത്തന്നൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച യുദ്ധസ്മാരക സമർപ്പണവും പൊതുസമ്മേളനവും 7ന് വൈകിട്ട് 3.30ന് സ്കൂളിൽ നടക്കും. എൻ.സി.സി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ കെ.ലോഗനാഥൻ
യുദ്ധസ്മാരകം സമർപ്പണം നടത്തും. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലഫ്ടനന്റ് കേണൽ വി.സുനിൽകുമാർ സി വാർ മെമ്മോറിയൽ വിശദീകരണം നടത്തും. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.മഹേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.ദിലീപ്കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് യൂണിറ്റ് പ്രസിഡന്റ് ഡി. ഗീവർഗീസ്, സെക്രട്ടറി കെ.സുഗുണൻ, ട്രഷറർ ജോൺതോംസൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |