മുക്കം: എസ്.എസ്.കെ കുന്ദമംഗലം ബി.ആർ.സി. വിടുകളിൽ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന റിസോഴ്സ് പേഴ്സൺ കെ.സി.ഹാഷിദ്, ദേശീയ അദ്ധ്യാപക അവാർഡ് നേടിയ നിയാസ് ചോല, നാടൻപാട്ട് കലാകാരനും അദ്ധ്യാപകനുമായ നാരായണൻ, ബി.ആർ.സി അദ്ധ്യാപകരായ ഷീന, ഷബ്ന, ഷാജിമോൻ, അൻസാർ എന്നിവർ ക്ലാസെടുത്തു. മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദിനി ഉദ്ഘാടനം ചെയ്തു. പി.വി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ടി. ദീപ്തി, പി.എൻ. അജയൻ പ്രസംഗിച്ചു. കെ. ആർ. മുക്കം മാജിക് ഷോ അവതരിപ്പിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും കെ. ബാബു നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |