
തൃശൂർ: എസ്.ഐ.ആറുമായി ബന്ധപ്പെട്ട് അർഹതപ്പെട്ട മുഴുവൻ പേരെയും പട്ടികയുടെ ഭാഗമാക്കുന്നതിന് സ്‌പെഷ്യൽ ഡ്രൈവുകളും ഹിയറിങ്ങുകളും സംഘടിപ്പിക്കും. ഇലക്ടറൽ റോൾ ഒബ്‌സർവർ കെ. ബിജു കളക്ടറേറ്റിൽ നടത്തിയ റിവ്യൂ മീറ്റിംഗിലാണ് തീരുമാനം. നിയോജകമണ്ഡല അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിച്ച് അർഹരായ മുഴുവൻ പേരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തും. പട്ടികയിൽ ഉൾപ്പെട്ടിട്ടും രേഖകൾ കണ്ടെത്താൻ കഴിയാത്തവർക്ക് പ്രത്യേക ഹിയറിങ്ങുകൾ സംഘടിപ്പിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള ട്രൈബൽ മേഖലകളിൽ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിച്ച് ഹെൽപ്പ് ഡെസ്‌ക്കിലൂടെ ആവശ്യമായ രേഖകൾ ഉറപ്പാക്കി പട്ടികയിൽ ഉൾപ്പെടുത്തും. എസ്.ഐ.ആർ പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തേണ്ട ആളുകളുടെയും കണ്ടെത്തേണ്ട ആളുകളുടെയും മണ്ഡലം തിരിച്ചുള്ള കണക്കുകൾ യോഗം വിശകലനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |